വിദ്യാര്‍ത്ഥി സമരം: സര്‍ക്കാര്‍ നടപടികളില്‍ കോടതിയ്ക്ക് അതൃപ്തി

സംസ്ഥാനത്തെ സ്വാശ്രയ കോളേജുകളിലെ വിദ്യാര്‍ത്ഥി സമരങ്ങളില്‍ സര്‍ക്കാര്‍ എടുത്ത നടപടികളില്‍ കോടതിയ്ക്ക് അതൃപ്തി. സമരങ്ങളുടെ കാര്യത്തില്‍ കൊടിയുടെ നിറം നോക്കിയാണോ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതെന്നും കോടതി ചോദിച്ചു. സ്വാശ്രയ കോളേജുകളുടെ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇങ്ങനെ ചോദിച്ചത്.
സംസ്ഥാന ആഭ്യന്തര വകുപ്പ് സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. വിശദമായ സത്യവാങ്മൂലം ഒരാഴ്ചയ്‌ക്കകം സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE