ജെറി അമല്‍ദേവിന്റെ മാസ്മരിക സംഗീതം ജലരേഖകളിലൂടെ വീണ്ടും

ജെറി അമല്‍ദേവ് എന്ന പേരും അദ്ദേഹത്തിന്റെ പാട്ടുകളും എപ്പോഴും മലയാളികളുടെ മനസിനെ ആര്‍ദ്രമാക്കും. മലയാളികള്‍ക്ക് പ്രിയപ്പെട്ട സിനിമാ ഗാനങ്ങളുടെ ലിസ്റ്റ് ഒരിക്കലും ജെറി അമല്‍ദേവിന്റെ പാട്ടുകളില്ലാതെ പൂര്‍ത്തിയാകില്ല. അക്കൂട്ടത്തിലേക്കാണ് ഇപ്പോള്‍ ജലരേഖകള്‍ എന്ന സംഗീത ആല്‍ബം എത്തിയിരിക്കുന്നത്. വിഷാദവും വിരഹവും, അനുരാഗവും ഇടകലര്‍ന്ന വരികള്‍ക്ക് ജെറി അമല്‍ദേവിന്റെ സംഗീതം നല്‍കിയിരിക്കുന്ന ആഴം കേള്‍വിക്കാരന്റെ ഉള്ളുലയ്ക്കും.
നവാഗതനായ അനൂപ് പിള്ളയാണ് ജലരേഖകളുടെ സംവിധായകന്‍. രാധിക സേതുമാധവനും വില്‍സണ്‍ പിറവവും ചേര്‍ന്നാണ് പാട്ട് ആലപിച്ചിരിക്കുന്നത്.

മുന്‍ ചീഫ് സെക്രട്ടറിയും മലയാളം സര്‍വകലാശാല വൈസ് ചാന്‍സിലറുമായ കെ ജയകുമാര്‍ ഐഎഎസ് ആണ് ഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

Subscribe to watch more

NO COMMENTS

LEAVE A REPLY