ലോ അക്കാദമി; സമരം ചെയ്യുന്ന വിദ്യാർത്ഥികളെ സമ്മർദ്ദത്തിലാക്കി പരീക്ഷ

LAW ACADEMY

ലോ അക്കാദമി ലോ കോളേജിൽ പ്രിൻസിപ്പലിന്റെ രാജി ആവശ്യപ്പെട്ട് സമരം തുടരുന്ന വിദ്യാർത്ഥികളെ സമ്മർദ്ദത്തിലാക്കി യൂണിവേഴ്‌സിറ്റി സെമസ്റ്റർ പരീക്ഷ. കേരളാ യൂണിവേഴ്സ്റ്റിയ്ക്ക് കീഴിലുള്ള അഞ്ച് ലോ കോളേജുകളിലും സെമസ്റ്റർ പരീക്ഷയ്ക്കുള്ള നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചു കഴിഞ്ഞു.

വിദ്യാർത്ഥികളുടെ പഠന ദിവസങ്ങൾ സമരത്തിൽ പെട്ടു പോകുന്നുവെന്നതിനാൽ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾക്ക് സമയം ലഭിക്കുമെന്ന് സശയമാണ്. മാത്രമല്ല, ലോ അക്കാഡമി സമരത്തിന്റെ പേരിൽ മറ്റ് നാല് ലോ കോളേജുകളിലേതടക്കമുള്ള പരീക്ഷ മാറ്റി വയ്ക്കാൻ സർവ്വകലാശാല നിയമ വിഭാഗം തയ്യാറാകണമെന്നില്ല.

അതേ സമയം വിദ്യാർത്ഥികൾക്ക് മേൽ സമ്മർദ്ദമുണ്ടാക്കുന്നതിനായി മാനേജ്‌മെന്റ് പരീക്ഷയുമായി മുന്നോട്ട് പോകാനായിരിക്കും സാധ്യത. എല്ലാ അർത്ഥത്തിലും സമരം ചെയ്യുന്ന വിദ്യാർത്ഥികളെയാണ് ഇത് ബാധിക്കുക.

NO COMMENTS

LEAVE A REPLY