രാജി ഇല്ല; നിയമ പോരാട്ടത്തിനൊരുങ്ങി ലക്ഷ്മി നായർ

Lekshmi Nair

ലോ അക്കാദമി കോളേജിലെ വിദ്യാർത്ഥി സമരത്തെ തുടർന്ന് പ്രിൻസിപ്പലിനെ ഡീബാർ ചെയ്യണമെന്ന സിന്റിക്കേറ്റ് റിപ്പോർട്ടിനെതിരെ നിയമ പോരാട്ടത്തി നൊരുങ്ങി പ്രിൻസിപ്പൽ ലക്ഷ്മി നായർ.

പ്രിൻസിപ്പലിന്റെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ മൂന്ന് ആഴ്ചയായി കോളേജിൽ തുടരുന്ന വിവിധ വിദ്യാർത്ഥി സംഘടനകളുടെ സമരത്തെ തുടർന്നാണ് സിന്റിക്കേറ്റ് പ്രിൻസിപ്പലിന്റെ അധികാരം വെട്ടിക്കുറയ്ക്കുന്നതടക്കമുള്ള നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചത്. എന്നാൽ താൻ രാജി വയ്ക്കില്ലെന്ന് പ്രഖ്യാപിച്ച ലക്ഷ്മി നായർ ഇപ്പോൾ സിന്റിക്കേറ്റ് റിപ്പോർട്ടിനെതിരെ നിലയ്ക്ക് കോടതിയെ സമീപിക്കാനാണ് ഒരുങ്ങുന്നത്.

വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ തുടർന്ന് ചേർന്ന ഗവേണിങ്ങ് കൗൺസിലും തീരുമാനമാകാതെ പിരിഞ്ഞു. വിഷയത്തിൽ തീരുമാനമെടുക്കാൻ സർക്കാരിനെ ഏൽപ്പിച്ചെങ്കിൽ രാജി എന്ന ആവശ്യം ഇതുവരെയും സർക്കാർ മുന്നോട്ട് വച്ചിട്ടില്ലെന്ന് കോളേജുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

NO COMMENTS

LEAVE A REPLY