ലോ അക്കാദമി ഭൂമി കയ്യേറ്റം; റവന്യൂ മന്ത്രിയ്ക്ക് വിഎസിന്റെ കത്ത്

v s

ലോ അക്കാദമിയുടെ അധിക ഭൂമി സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് കത്ത് നൽകി. ലോ അക്കാദമിയ്ക്ക് എന്ത് ആവശ്യത്തിനാണോ ഭൂമി നൽകിയത് ആ ആവശ്യത്തിനല്ലാതെ ഉപയോഗിക്കുന്ന ഭൂമി ഏറ്റെടുക്കണമെന്നാണ് വി എസ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ലോ അക്കാദമിയ്ക്ക് ഭൂമി നൽകിയതിനെ കുറിച്ച് അന്വേഷിക്കണമെന്നും ഭൂമി ഏറ്റെടുക്കാനുള്ള നടപടി സ്വീകരിക്കണമെന്നും വിഎസ് കത്തിൽ വിശദമാക്കു ന്നു. ലോ അക്കാദമി ഭൂമി വിഷയത്തിൽ ഇതുവരെയും പരാതി ലഭിച്ചിട്ടില്ലെന്നും പരാതി ലഭിക്കുന്ന പക്ഷം അന്വേഷിക്കാമെന്നും മന്ത്രി പറഞ്ഞിരുന്നു.

NO COMMENTS

LEAVE A REPLY