ചരക്ക് വാഹനങ്ങള്‍ ഫെബ്രുവരി 7മുതല്‍ പണിമുടക്കും

ചരക്ക് വാഹനങ്ങള്‍ ഫെബ്രുവരി ഏഴ് മുതല്‍ പണിമുടക്കും. സ്റ്റേറ്റ് ലോറി ഓണേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്.
15 വര്‍ഷം പഴക്കം ചെന്ന ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കുക, വാഹന രജിസ്‌ട്രേഷന്‍ ഫീസ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച തീരുമാനം റദ്ദാക്കുക, ഇന്ധനവില നിശ്ചയിക്കുന്നതിനുള്ള അധികാരം എണ്ണ കമ്പനികള്‍ക്ക് നല്‍കിയ നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

NO COMMENTS

LEAVE A REPLY