മണല്‍ ആവശ്യമുള്ളവർ ശ്രദ്ധിക്കുക; 175 ലോഡ് ലേലം

sand for auction

ആലുവ താലൂക്കിലെ ചെങ്ങമനാട് പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ പെട്ട വിവിധ സ്ഥലങ്ങളില്‍ നിന്നും പിടിച്ചെടുത്ത എകദേശം 175 ലോഡ് നിസാന്‍ മണല്‍ ചെങ്ങമനാട് പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ ലേലം ചെയ്യുന്നു. ചെങ്ങമനാട് പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിട്ടുളള ലേല വസ്തു പകല്‍ 10 മണി മുതല്‍ 5 മണി വരെ പരിശോധിക്കാം. മുദ്ര വച്ച ക്വട്ടനുകള്‍ ഫെബ്രുവരി 13 ന് 4 മണിക്കു മുമ്പായി ആലുവ അഡീഷണല്‍ തഹസില്‍ദാര്‍ മുമ്പാകെ ഹാജരാക്കണം. ഫെബ്രുവരി 14 രാവിലെ 11-ന് പരസ്യമായി ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ ആലുവ താലൂക്ക് ഓഫീസില്‍ നിന്നും ചെങ്ങമനാട് വില്ലജ് ഓഫീസില്‍ നിന്നും ലഭിക്കും.

sand for auction

NO COMMENTS

LEAVE A REPLY