കുടിയേറ്റക്കാർക്ക് വിലക്ക്; നടപടിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് അമേരിക്ക

donald trump refugee ban trump about court proceedings medias are american citizens enemy tweeted trump judge dismisses trumps plea US makes H 1B visa rules strict

കുടിയേറ്റക്കാർക്ക് വിലക്കേർപ്പെടുത്തിയ നടപടിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് അമേരിക്ക. ഉത്തരവ് കോടതി ഭാഗികമായി സ്‌റ്റേ ചെയ്തതിന് പിന്നാലെയാണ് നിലപാട് അറിയിച്ച് വൈറ്റ്ഹൗസ് രംഗത്തെത്തിയത്.

എഴ് മുസ്ലീം രാജ്യങ്ങളിൽനിന്നുള്ള പൗരൻമാരെ വിലക്കുന്ന ഉത്തരവ് മുസ്ലീംങ്ങൾക്ക് എതിരാണെന്ന വാദം ട്രംപ് തള്ളി. പഴുതടച്ചുള്ള സുരക്ഷ ഉറപ്പാക്കിയതിന് ശേഷം വിസ അനുവദിക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. രാജ്യസുരക്ഷ ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടുള്ള ആദ്യ നടപടിയാണ് ഇതെന്നും അധികൃതർ പറഞ്ഞു.

NO COMMENTS

LEAVE A REPLY