സാമ്പത്തിക വളര്‍ച്ച 7.5ശതമാനം വരെയെന്ന് സാമ്പത്തിക സര്‍വെ

രാജ്യത്തെ അടുത്ത വർഷത്തെ സാമ്പത്തിക വളർച്ച 6.75 ശതമാനം മുതൽ 7.5 ശതമാനം വരെയായിരിക്കുമെന്ന്​ സാമ്പത്തിക സർവേ റിപ്പോർട്ട്​.പണപ്പെരുപ്പം നിയന്ത്രണ വിധേയമാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്​.  കാർഷിക മേഖലയിൽ 4.1 ശതമാനം വളർച്ചയുണ്ടാകുമെന്നും റിപ്പോർട്ടിലുണ്ട്.

നോട്ട്​ പിൻവലിക്കൽ മൂലമുണ്ടായിട്ടുള്ള പ്രശ്​നങ്ങൾ എപ്രിൽ മാസത്തിൽ പരിഹരിക്കാൻ കഴിയുമെന്നും സാമ്പത്തിക സർവേ പ്രത്യാശ പ്രകടിപ്പിച്ചു.  സാർവത്രിക അടിസ്ഥാന വരുമാന പദ്ധതി നടപ്പിലാക്കാനും സാമ്പത്തിക സർവേ നിർദ്ദേശിക്കുന്നു. രാജ്യത്ത്​ തൊഴിൽ നഷ്​ടമുണ്ടാകില്ല. അഴിമതി കുറയും. കാർഷിക മേഖലയിൽ വിലത്തകർച്ചയുണ്ടാവും, ബാങ്ക്​ പലിശ നിരക്കുകൾ കുറയും, റിയൽ എസ്​റ്റേറ്റ്​ മേഖലയിലും വിലയിടിയും എന്നിവയെല്ലാമാണ്​ സാമ്പത്തിക സർവേ റിപ്പോർട്ടിലെ മറ്റ്​ പ്രധാന പരാമർശങ്ങൾ.

 

NO COMMENTS

LEAVE A REPLY