ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് പ്രവേശനം; ഓൺലൈൻ അപേക്ഷ ഫെബ്രുവരി ഒന്ന് മുതൽ

indian institute of science online application

ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc) സമർത്ഥരായ പ്ലസ്ടു വിദ്യാർത്ഥികൾക്കായി ഇക്കൊല്ലം നടത്തുന്ന നാലുവർഷത്തെ
ബാച്ചിലർ ഓഫ് സയൻസ് (BSResearch) പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് ഫെബ്രുവരി ഒന്ന് മുതൽ ഓൺലൈൻ അപേക്ഷാ സമർപ്പണം നടത്താം.

ശാസ്ത്രജ്ഞരാകാൻ ആഗ്രഹിക്കുന്ന യുവതീയുവാക്കൾക്ക് ഏറെ അനുയോജ്യമായ കോഴ്‌സാണിത്. ആകെ 120 പേർക്കാണ് പ്രവേശനം. ഹോസ്റ്റൽ, മെസ് സൗകര്യങ്ങളും ലഭ്യമാണ്.

പ്രവേശന യോഗ്യത: പ്ലസ്ടു / തുല്യ ബോർഡ് പരീക്ഷയിൽ ഫിസിക്‌സ്, കെമിസ്ട്രി. മാത്തമാറ്റിക്‌സ് മുഖ്യവിഷയങ്ങളായി മൊത്തം 60 ശതമാനം മാർക്കിൽ / തുല്യഗ്രേഡിൽ കുറയാതെ നേടി 2016 വർഷം വിജയിച്ചവർക്കും 2017 ൽ യോഗ്യതാ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം.

indian institute of science online application

NO COMMENTS

LEAVE A REPLY