Advertisement

ദേവാസുരം സിനിമയ്ക്ക് കാരണമായത് സീമ- ഐവി ശശി

January 31, 2017
Google News 1 minute Read

ദേവാസുരം എന്ന സൂപ്പർ ഹിറ്റ് ചിത്രം പിറവിയെടുക്കാൻ കാരണക്കാരിയായത്
നടി സീമയാണ് .ഈ സിനിമയിൽ വേഷമിടാത്ത സീമയും ദേവാസുരവുമായുള്ള
ബന്ധം വെളിപ്പെടുത്തിയത് ഐ’.വി .ശശി തന്നെയാണ് .
അധികമാരും അറിയാത്ത ആ കഥ ഇങ്ങനെ : കള്ളനും ,പോലീസും എന്ന ഫ്ലോപ്പ്
സിനിമ കഴിഞ്ഞു സാമ്പത്തികമായി തകർന്നു നിൽക്കുകയായിരുന്നു അനുഗ്രഹ
വി.ബി.കെ .മേനോൻ .തിരക്കഥാകൃത്ത് രഞ്ജിത് ദേവാസുരത്തിന്റെ കഥ പറഞ്ഞു
തീരുന്നതുവരെ നടൻ മുരളിയായിരുന്നു ഐ .വി .ശശിയുടെ മനസ്സിൽ .എന്നാൽ
കഥ കേട്ടയുടൻ മേനോൻ ഇത് മോഹൻലാൽ ചെയ്യേണ്ട സിനിമയാണെന്ന് പ്രഖ്യാപിച്ചു.
രണ്ടു കൊല്ലത്തേക്ക് ഡേറ്റ് ഇല്ലെന്നു പറഞ്ഞ മോഹൻലാലും ഈ കഥ കേട്ടയുടൻ രണ്ടു സിനിമകൾ മാറ്റിവെച്ചു തന്റെ ഡേറ്റ് നൽകി ..പിന്നെ പണമായിരുന്നു പ്രശ്നം .
അപ്പോഴാണ് സീമ മുന്നോട്ടു വന്നത് .ദേവാസുരം തുടങ്ങുവാനുള്ള പണം നിർമാതാവിന്
നൽകിയത് സീമയാണ് .

ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി സൂപ്പർനെറ്റിൽ സീമയ്‌ക്കൊപ്പം പങ്കെടുത്തുകൊണ്ട് ഇത്തരം സിനിമാക്കഥകൾ ഐ .വി .ശശി പ്രേക്ഷകരുമായി പങ്കുവെച്ചു .
ഐ.വി ശശിയും സീമയും പങ്കെടുക്കുന്ന കോമഡി സൂപ്പർനെറ്റിന്റെ രണ്ടാം ഭാഗം ഇന്ന് രാത്രി 8 .30 ഫ്ളവേഴ്സില്‍ സംപ്രേക്ഷണം ചെയ്യും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here