ലോ അക്കാദമി സമരം: പ്രിന്‍സിപ്പാളിന്റെ അഞ്ച് വര്‍ഷത്തെ അവധി, മാനേജ്മെന്റ് വഴങ്ങിയേക്കും

law academy no further actions against law academy

ലോ അക്കാദമി സമരം സമരം നീട്ടികൊണ്ടു പോകാതിരിക്കാൻ പ്രിൻസിപ്പാള്‍ ‘അഞ്ചു വർഷം’ അവധി എടുക്കണമെന്ന എസ് എഫ് ഐയുടെയും ഹോസ്റ്റൽ അന്തേവാസികളായ പെൺകുട്ടികളുടെയും ആവശ്യത്തിന് മുന്നില്‍ മാനേജ്‌മെന്റ് വഴങ്ങിയേക്കും. സമരം കോളേജിന്റെ പ്രതിച്ഛായയെ ബാധിക്കുന്നതാണെന്ന് ഗവേണിങ് ബോഡിയിൽ അഭിപ്രായം ഉയർന്നു.

ഭൂമിയുടെയും അഫിലിയേഷന്റെയും കാര്യത്തിൽ നിയമപരമായി കോളേജ് സുരക്ഷിതമാണെന്ന് ഗവേർണിംഗ് ബോഡി വിലയിരുത്തി. അതെ സമയം ഇത്തരം വിഷയങ്ങൾ പൊതു മധ്യത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നത് കോളേജിനും അവിടെ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ദോഷം ചെയ്യുമെന്നും കൗൺസിൽ വിലയിരുത്തി.അതുകൊണ്ടു തന്നെ  ‘അഞ്ചു വർഷം അവധി’ എന്ന നിർദേശം അംഗീകരിക്കുമെന്നാണ് സൂചന.

NO COMMENTS

LEAVE A REPLY