ലക്ഷ്മി നായര്‍ സ്ഥാനം ഒഴിഞ്ഞെന്ന് മാനേജ്മെന്റും

lakshminair plea in hc against lakshmi nair

ലോ അക്കാദമി ലോ കോളേജിലെ പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്ന് ലക്ഷ്മി നായരെ മാറ്റിയെന്ന് കോളേജ് മാനേജ്മെന്റും വ്യക്തമാക്കി. വൈസ് പ്രിന്‍സിപ്പാള്‍ മാധവന്‍ പോറ്റിയ്ക്കാണ് ഇനി പകരം ചുമതല. അക്കാദമി നാളെ മുതല്‍ പ്രവര്‍ത്തിക്കുമെന്നും മാനേജ്മെന്റ് വ്യക്തമാക്കി.

അധ്യാപികയായി കോളേജില്‍ പ്രവേശിക്കില്ലെന്നും ഉറപ്പ് നല്‍കി. അഞ്ച് വര്‍ഷത്തേക്കാണ് അധ്യാപനത്തില്‍ നിന്ന് നീക്കിയത്. എസ്എഫ്ഐ സമരം അവസാനിപ്പിച്ചതായി അറിയിച്ചു. എന്നാല്‍ സമരത്തില്‍ തുടരുമെന്ന് ബിജെപി വ്യക്തമാക്കി. എസ്എഫ്ഐ സമരത്തെ ഒറ്റുകൊടുത്തെന്ന് ബിജെപി നേതാവ് വി. മുരളീധരന്‍ ആരോപിച്ചു. രാജി വയ്ക്കും വരെ സമരം തുടരുമെന്ന് കെഎസ് യു അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY