മൂന്നാറിൽ വൈദ്യുതി ബോർഡിന്റെ 27 ഏക്കർ ഭൂമി റിസോർട്ട് മാഫിയ കയ്യേറി

munnar kseb 27 acre land encroachment

പള്ളിവാസൽ ജലവൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട ആശ്യങ്ങൾക്ക് കെഎസ്ഇബിക്ക് നൽകിയ ഭൂമിയിൽ വൻ കയ്യേറ്റം. കെഎസ്ഇബിക്ക് സർക്കാർ നൽകിയ 27 ഏക്കറാണ് റിസോർട്ട് മാഫിയ സ്വന്തമാക്കിയത്. സ്ഥലം നിർമാണ കമ്പനികളും റിസോർട്ട് ഉടമകളും നിയമവിരുദ്ധ പട്ടയങ്ങളുടെ മറവിലാണ് കൈയേറിയെന്ന് ദേവികുളം സബ് കലക്ടറുടെ റിപ്പോർട്ട് നൽകി.

പള്ളിവാസൽ വില്ലേജുകളിൽ കെ.എസ്.ഇ.ബിക്ക് ലഭിച്ച ഭൂമി അന്യാധീനപ്പെട്ടെന്നുകാണിച്ച് ഊർജ സെക്രട്ടറിയും ബോർഡ് അധികൃതരും നൽകിയ പരാതിയിൽ ലാൻഡ് റവന്യൂ കമീഷണറുടെ നിർദേശപ്രകാരം പ്രത്യേക സർവേ സംഘത്തെ നിയോഗിച്ച് നടത്തിയ പരിശോധനയിലാണ് വൻ ഭൂമി കയ്യേറ്റം കണ്ടത്തെിയത്.

munnar kseb 27 acre land encroachment

NO COMMENTS

LEAVE A REPLY