സോളാര്‍ കേസില്‍ വിസ്താരം ഇന്നും തുടരും

സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ വിസ്താരം ഇന്നും തുടരും. സരിതാ നായര്‍ക്ക് ഉമ്മന്‍ചാണ്ടിയെ നേരിട്ട് വിസ്തരിക്കാന്‍ അനുമതിയില്ലെന്ന് സോളാര്‍ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.
തട്ടിപ്പും പണമിടപാടുകളും പുറത്ത് അറിയാതിരിക്കാന്‍ ബിജു രാധാകൃഷ്ണനെ യുഡിഎഫ് സര്‍ക്കാര്‍ മനപൂര്‍വ്വം കൊലക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന ബിജു രാധാകൃഷ്ണന്റെ അഭിഭാഷകയുടെ ആരോപണം ഉമ്മന്‍ ചാണ്ടി തള്ളി. സരിതയുമായി വഴിവിട്ട് സംസാരിച്ചതിനാണ് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ പുറത്താക്കിയതെന്നും ഉമ്മന്‍ ചാണ്ടി കമ്മീഷനില്‍ വ്യക്തമാക്കി. ഉമ്മന്‍ ചാണ്ടിയുടെ അഭിഭാഷകന്‍ നിരന്തരം ഇടപെട്ടതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി.

NO COMMENTS

LEAVE A REPLY