എആർ റഹ്മാൻ പാട്ടുകളുടെ അക്കപ്പെല്ല വേർഷൻ

tribute to AR Rahman musicband pacha

കണ്ടുകൊണ്ടേൻ, ഹമ്മ ഹമ്മ എന്നീ എആർ റഹ്മാൻ ഹിറ്റുകൾ നമുക്ക് എത്ര കേട്ടാലും മതിവരില്ല. ഇവയുടെയൊക്കെ പല വേർഷനും കേട്ടിട്ടുണ്ടെങ്കിലും ഒരു അക്കപ്പെല്ല വേർഷൻ കേട്ടിട്ടുണ്ടാവില്ല. അത്തരം വ്യത്യസ്തമായ നീക്കവുമായാണ് പച്ച എന്ന മ്യൂസിക്ക് ബാൻഡ് എത്തിയിരിക്കുന്നത്.

അമൃത ടിവിയിലെ സൂപ്പർസ്റ്റാർ ഉൾപ്പെടെയുള്ള നിരവധി റിയാലിറ്റി ഷോകളിലൂടെ മലയാളികളുടെ സ്വീകരണ മുറിയിലേക്കെത്തി പിന്നീട് ‘കോലുമിഠായി’ എന്ന ചിത്രത്തിലെ ‘മിന്നി ചിന്നും’ എന്ന ഗാനത്തിലൂടെ മലയാള പിന്നണിഗാന രംഗത്തേക്ക് ചുവടുവെച്ച ശ്രീരാജ് സഹജൻ എന്ന ഗായകന്റേതാണ് പച്ച എന്ന ബാൻഡ്. ശ്രീരാജ്, രാഹുൽ രാജ്, ലക്ഷ്മി എണ്ണപ്പാടം, റിത്വിക് ചന്ദ് എന്നിവരാണ് ബാൻഡിലെ ഗായകർ.

Subscribe to watch more

tribute to AR Rahman musicband pacha

NO COMMENTS

LEAVE A REPLY