വിലക്കിനെ എതിര്‍ത്ത അറ്റോര്‍ണി ജനറലിനെ ട്രംപ് പുറത്താക്കി

Sally Yates

യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ ട്രംപിന്റെ നടപടിയെ വിമര്‍ശിച്ച അമേരിക്കൻ അറ്റോർണി ജനറൽ സാലി യേറ്റ്​സിനെ തൽസ്ഥാനത്ത് നിന്ന് നീക്കി. ഏഴു രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിംകൾക്ക് ഏർപ്പെടുത്തിയ യാത്രവിലക്ക് റദ്ദാക്കിയ വിധിയെ കോടതിയിൽ ഫലപ്രദമായി പ്രതിരോധിച്ചില്ലെന്ന് കാണിച്ചാണ് ട്രംപിന്‍റെ നടപടി. ഡാന ബൊനെറ്റിനാണ്​ അറ്റോണി ജനറലിന്റെ താൽകാലിക ചുമതല​.
യാത്രാവിലക്ക് നിയമ വിരുദ്ധമാണെന്ന് നിലപാടായിരുന്നു യേറ്റ്സിന്. ഈ വിഷയത്തില്‍ അതി രൂക്ഷമായ ഭാഷയില്‍ ട്രംപ് യേറ്റ്സിനെ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുറത്താക്കല്‍ നടപടി വന്നത്.

Sally Yates,

NO COMMENTS

LEAVE A REPLY