ഡല്‍ഹിയില്‍ യുവതിയെ കല്ലുകൊണ്ട് ഇടിച്ച് കൊന്നു

ഡല്‍ഹിയിലെ മംഗല്‍പൂര്‍ പാര്‍ക്കില്‍ യുവതിയെ കല്ലുകൊണ്ട് ഇടിച്ച് കൊന്ന നിലയില്‍ കണ്ടെത്തി. മംഗല്‍പൂര്‍ സ്വദേശി ആരതിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി എട്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

ആരതിയുടെ ഭര്‍ത്താവ് എന്ന് പരിചയപ്പെടുത്തിയ ആളാണ് പോലീസില്‍ വിവരം അറിയിച്ചത്. ഒരുമാസം മുമ്പാണ് യുവതി വിവാഹിതയായത്. സംഭവത്തിന് ശേഷം യുവതിയുടെ ഭര്‍ത്താവ് ഒളിവിലാണ്.

NO COMMENTS

LEAVE A REPLY