കൊച്ചിയിൽ 102 ആംബുലൻസ് സർവീസ് പ്രവർത്തനം തുടങ്ങി

AMBULANCE

എയ്ഞ്ചൽസ് ആംബുലൻസ് സർവീസ് എറണാകുളം ജനറൽ ആശുപത്രി കേന്ദ്രീകരിച്ച് പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി. 102 എന്ന നമ്പറിൽ വിളിച്ചാൽ ജനറൽ ആശുപത്രിയിലെ കോൾ സെന്റർ മുഖേന ജില്ലയിൽ ആംബുലൻസ് സേവനം ലഭ്യമാകും. വോസ്‌വെ സൊല്യൂഷൻസാണ് കോൾ സെന്ററിനാവശ്യമായ സാങ്കേതിക പിന്തുണ നൽകുന്നത്. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എം.കെ. കുട്ടപ്പൻ, ജനറൽ ആശുപത്രി പ്രിൻസിപ്പൽ അഡൈ്വസർ ഡോ. എം.ഐ. ജുനൈദ് എന്നിവർ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY