ബാങ്ക് പണിമുടക്ക് മാറ്റി വച്ചു

നോട്ട് നിരോധന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് സംഘടനകള്‍ സംയുക്തമായി പ്രഖ്യാപിച്ച അഖിലേന്ത്യാ പണിമുടക്ക് ഫെബ്രുവരി 28ലേക്ക് മാറ്റി. ഫെബ്രുവരി 7 ആയിരുന്നു മുമ്പ് തീരുമാനിച്ചിരുന്ന തീയ്യതി.

ഓള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയ്സ് അസോസിയേഷന്‍, ഓള്‍ ഇന്ത്യാ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന്‍, ബാങ്ക് എംപ്ലോയ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്നീ സംഘടനകളാണ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.

NO COMMENTS

LEAVE A REPLY