Advertisement

എസ്എഫ്ഐ ഇങ്ങനെ വിജയിക്കുന്നതിലും ഭേദം തോല്‍ക്കുന്നതായിരുന്നു- ദീപാ നിശാന്ത്

February 1, 2017
Google News 0 minutes Read
deepa nisanth abusing deepa nishanth police takes case against hindu organizations

ലോ കോളേജ് വിഷയത്തില്‍ ലക്ഷ്മിനായരുടെ രാജി എന്ന ആവശ്യത്തില്‍ നിന്ന് മാറി പ്രതിഷേധം അവസാനിപ്പിച്ച എസ്എഫ്ഐ നടപടിയെ വിമര്‍ശിച്ച് ദീപാ നിശാന്ത് രംഗത്ത്. ഒരു പദവിയില്‍ നിന്ന് മാറ്റി മറ്റൊരു പദവി നല്‍കുന്നതിനായിരുന്നില്ല സമരം. കേരള സിന്റിക്കേറ്റ് നാലഞ്ചു ദിവസം മുമ്പേ ആവശ്യപ്പെട്ടിരുന്ന ഒരു കാര്യം മാത്രമാണ് ഈ അഞ്ചുവർഷത്തെ വിലക്ക്. അതായിരുന്നില്ല സമരലക്ഷ്യം. സമരം വിജയിച്ചു എന്ന് പറഞ്ഞു കൊണ്ട് ആത്മവിശ്വാസം ഒട്ടുമില്ലാതെ ഇങ്ങനെ നിരന്തരം പോസ്റ്റിട്ടു നിറയ്ക്കുന്നതു കാണുമ്പോൾ കഷ്ടം തോന്നുന്നുവെന്നും ദീപാ നിശാന്ത് ഫെയ്സ് ബുക്കില്‍ കുറിച്ചു. ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം
ലക്ഷ്മി നായരെ അഞ്ചു വർഷത്തേക്ക് മാറ്റാൻ വേണ്ടിയായിരുന്നുവോ എസ്.എഫ്.ഐ.യുടെ സമരം? ഒരു പദവിയിൽ നിന്ന് മാറ്റി പകരം മറ്റൊരു പദവി നൽകുന്നതിനു വേണ്ടിയായിരുന്നുവോ ആ സമരം?ദളിത് പീഡനം, ജാത്യധിക്ഷേപം, ഇൻ്റേണൽ മാർക്ക് തിരിമറികൾ, ഭൂമി കൈയേറ്റം എന്നീ പ്രശ്നങ്ങൾക്ക് ഇതു കൊണ്ട് ശാശ്വതമായ പരിഹാരമായോ? കേരള സിണ്ടിക്കേറ്റ് നാലഞ്ചു ദിവസം മുമ്പേ ആവശ്യപ്പെട്ടിരുന്ന ഒരു കാര്യം മാത്രമാണ് ഈ അഞ്ചുവർഷത്തെ വിലക്ക്. അതായിരുന്നില്ല സമരലക്ഷ്യം… അതായിരുന്നു എന്ന് വേണമെങ്കിൽ വാദിക്കാം. വിരോധമില്ല. എന്നാലും സമരം വിജയിച്ചു എന്ന് പറഞ്ഞു കൊണ്ട് ആത്മവിശ്വാസം ഒട്ടുമില്ലാതെ ഇങ്ങനെ നിരന്തരം പോസ്റ്റിട്ടു നിറയ്ക്കുന്നതു കാണുമ്പോൾ കഷ്ടം തോന്നുന്നു. പൊരുതിത്തോൽക്കാം..പക്ഷേ അധികമൊന്നും പൊരുതാതെ ഇങ്ങനെ തോറ്റു കൊടുക്കുന്നതു കാണുമ്പോൾ ഒരിത്.. അത്രേയുള്ളൂ.. ” കീഴടങ്ങൽ മരണവും പോരാട്ടം ജീവിതവുമാണ് ” എന്ന വാക്യമൊക്കെ ഉള്ളിലെവിടെയോ പതിഞ്ഞു കിടക്കുന്നതാവാം കാരണം.. ഇങ്ങനെ വിജയിക്കുന്നതിലും ഭേദം തോൽക്കുന്നതായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here