ധ്യാൻ ശ്രീനിവാസന് പ്രണയ സാഫല്യം; വിവാഹം ഏപ്രിലിൽ

dhyan arpitha

ശ്രീനിവാസന്റെ മകനും നടനുമായ ധ്യാൻ ശ്രീനിവാസൻ വിവാഹിതനാകുന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ധ്യാനിന്റെ വിവാഹം. പാലാ സ്വദേശിനി അർപ്പിത സെബാസ്റ്റ്യനാണ് വധു. തിരുവനന്തപുരം ടെക്‌നോ പാർക്കിലെ സോഫ്റ്റ് വെയർ കമ്പനിയിൽ പബ്ലിക് റിലേഷൻസ് മാനേജരാണ് അർപ്പിത.

ഏപ്രിൽ ഏഴിന് കണ്ണൂരിൽ വച്ച് വിവാഹം നടക്കും. ഏപ്രിൽ 10 ന് എറണാകുളത്ത് ചലച്ചിത്ര മേഖലയിലെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി റിസപ്ഷൻ നടക്കും. ചെന്നെയിലെ പഠനകാലത്താണ് ഇരുവരും പ്രണയത്തിലാകുന്നത്.

NO COMMENTS

LEAVE A REPLY