കാലിക്കറ്റ് സർവ്വകലാശാല പ്രൊഫസർ കുഴഞ്ഞ് വീണ് മരിച്ചു

Dr Sailas benjamin

കാലിക്കറ്റ് സർവ്വകലാശാല ബോട്ടണി വിഭാഗം പ്രൊഫസർ കുഴഞ്ഞ് വീണ് മരിച്ചു. പ്രൊഫസർ ഡോ. സൈലാസ് ബെഞ്ചമിൻ (52) ആണ് പഠന വകുപ്പിൽ കുഴഞ്ഞ് വീണ് മരിച്ചത്. ഉടൻ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മികച്ച ഗവേഷകനുള്ള സർവ്വകലാശാല പുരസ്‌കാരം നേടിയ സൈലാസ് 2012 മുതൽ കാലിക്കറ്റ് സർവ്വകലാശാലയിൽ പ്രൊഫസറാണ്. ഡയറക്ടർ ഓഫ് റിസർച്ചിന്റെ മുൻ ഡയറക്ടർ ആയിരുന്നു. തിരുവനന്തപുരം കാട്ടക്കട സ്വദേശിയാണ്. ബേബി ഹോസ്പിറ്റ ൽ നേഴ്‌സിങ് കോളേജ് വൈസ് പ്രിൻസിപ്പൽ സായ ഭാര്യയാണ്. മക്കൾ : അഞ്ജലി, ആതിര

NO COMMENTS

LEAVE A REPLY