പ്രണയം നിരസിച്ച പെൺകുട്ടിയും തീകൊളുത്തിയ യുവാവും മരിച്ചു

പ്രണയം നിരസിച്ച വിദ്യാർഥിനിയെ തീ കൊളുത്തിയ സംഭവത്തിൽ പെൺകുട്ടിയും യുവാവും മരിച്ചു. ഹരിപ്പാട് സ്വദേശി ലക്ഷ്മിക്കാണ് ദാരുണാന്ത്യം. പെൺകുട്ടിയെ തീ കൊളുത്തിയ ആദർശും മരണത്തിനു കീഴടങ്ങി. കോട്ടയം സ്‌കൂൾ ഓഫ് മെഡിക്കൽ എജുക്കേഷനിലാണ് പ്രണയം നിരസിച്ചതിന്റെ പേരിൽ പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

കൊല്ലം ചവറ സ്വദേശിയായ ആദർശാണ് പെൺകുട്ടിയെ തീ കൊളുത്തിയത്. അപ്പോൾ തന്നെ ഇയാളും തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. യുവാവിന്റെ നിലയും ഗുരുതരമായിരുന്നു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റു രണ്ട് പേർക്ക് കൂടി പൊള്ളലേറ്റിരുന്നു.

girl killed in public by a boy for rejecting love proposal

NO COMMENTS

LEAVE A REPLY