ആരാധകരെ ഞെട്ടിച്ച് തല

തമിഴ്നടന്‍ അജിത്തിന്റെ ഏറ്റവും പുതിയ ചിത്രം വിവേകത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി. സിക്സ് പാക്കിലാണ് അജിത്തിന്റെ വരവ്. ശിവയാണ് ചിത്രത്തിന്റെ സംവിധായകന്‍. അജിത്തിന്റെ വീരം വേതാളം എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ശിവ.

thala-fl
വിവേക് ഒബ്രോയിയാണ് ചിത്രത്തിലെ വില്ലന്‍. ബള്‍ഗേറിയയിലും ചെന്നൈയിലുമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. ജൂണ്‍ 22 നാണ് ചിത്രം തീയറ്ററിലെത്തുക.

NO COMMENTS

LEAVE A REPLY