സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ കുട്ടികളുടെ ഹാജര്‍ രക്ഷിതാക്കളുടെ മൊബൈലില്‍

ആറ്റിങ്ങലിലെ സർക്കാർ വിദ്യാലയങ്ങളിലെ പഠിതാക്കളുടെ ഹാജർനില ഇനി തത്സമയം രക്ഷിതാക്കളുടെ മൊബൈലിൽ.  ബി.മാക്സ് ഐടി സൊല്യൂഷന്‍ ആവിഷ്കരിച്ച ഈ സംവിധാനം വഴി കുട്ടികള്‍ ക്ലാസിലെത്തിയാല്‍ ഉടന്‍ ആ വിവരം മെസേജായി രക്ഷിതാക്കളുടെ ഫോണില്‍ എത്തും.

ആറ്റിങ്ങൽ ടാലന്റ് എൻട്രൻസ് കോച്ചിംഗ് സെന്റർ മുഖേന നടപ്പിലാക്കുന്ന സ്റ്റുഡന്റ്സ് അറ്റെൻഡൻസ് അലെർട്ട് എന്ന സംവിധാനം നഗരത്തിലെ സർക്കാർ വിദ്യാലയങ്ങളിൽ ഉടൻ പ്രാവർത്തികമാകും ഇതിനായുളള സോഫ്റ്റ്‌വെയർ ഓരോ സ്കൂളിലും സ്ഥാപിക്കും.

നഗരസുരക്ഷയുടെ ഭാഗമായി ആറ്റിങ്ങൽ പൊലീസിന്റെ മേൽനോട്ടത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ കാവൽക്കണ്ണിന്റെ ‘ സമ്മേളന വേദിയിൽ നാളെ വൈകുന്നേരം 5.30ന് തിരുവനന്തപുരം റേഞ്ച് ഐ.ജി.മനോജ് എബ്രഹാം ഐ പി എസ് ഉദ്ഘാടനം നിർവ്വഹിക്കും.

NO COMMENTS

LEAVE A REPLY