ഡോ പി പി വാവയുടെ കാഴ്ചയ്ക്ക് കുഴപ്പമില്ല

bjp

ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. വാവയുടെ കണ്ണിന്റെ കാഴ്ച്ചയ്ക്ക് കുഴപ്പമില്ലെന്ന് കിംസ് ആശുപത്രി അധികൃതർ. നെറ്റിയിലേറ്റ മുറിവിലെ നീര് കാഴ്ചയെ മറച്ചതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്. വാവയ്ക്ക് ഇത് വരെ ഒരു ശസ്ത്രക്രിയയും നടത്തിയിട്ടില്ല. ആരോഗ്യത്തിനോ കാഴ്ചയ്‌ക്കോ കുഴപ്പമില്ലെന്ന് അധികൃതർ പറഞ്ഞു. ലോ കോളേജ് വിഷയത്തിൽ എബിവിപി നടത്തിയ മാർച്ച് സംഘർഷമായതോടെയാണ് വാവയ്ക്ക് പരിക്കേറ്റത്.

NO COMMENTS

LEAVE A REPLY