പണത്തിനായി ഫുഡ് കോര്‍ട്ടില്‍ ജോലി ചെയ്തിട്ടുണ്ടെന്ന് ദുല്‍ഖര്‍

കോളേജ് പഠന സമയത്ത് വീട്ടില്‍ പണം ചോദിക്കാന്‍ ബുദ്ധിമുട്ടായത് കൊണ്ട് ഫുഡ് കോര്‍ട്ടില്‍ ജോലിയെടുത്തിട്ടുണ്ടെന്ന് നടന്‍ ദുല്‍ക്കര്‍ സല്‍മാന്‍. ഗള്‍ഫിലെ ഒരു എഫ്എം റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ ഇക്കാര്യം പരസ്യമാക്കിയത്.

പഠനകാലത്ത് വളരെ ചെലവ് കുറച്ചാണ് താന്‍ പഠിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ ഏത് ബഡ്ജറ്റിലും ജീവിക്കാന്‍ തനിക്ക് കഴിയുമെന്നും ദുല്‍ഖര്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY