ആദരാഞ്ജലി അര്‍പ്പിക്കാന്‍ ജനപ്രവാഹം. കബറടക്കം ഇന്ന് 11മണിക്ക്

e ahamad

അന്തരിച്ച മുസ്ലീം ലീഗ് ദേശീയ അധ്യക്ഷന്‍ ഇ അഹമ്മദിന്റെ ഭൗതിക ശരീരം ഇന്ന് ഖബറടക്കും. രാവിലെ 11 മണിക്ക് ജന്മനാടായ കണ്ണൂര്‍ സിറ്റി ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലാണ് ചടങ്ങുകള്‍.മയ്യിത്ത് നമസ്കാരത്തിനു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നേതൃത്വം നൽകും. ശേഷം സിറ്റി ദീനുൽ ഇസ്‍ലാം സഭ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ അനുശോചന യോഗം ചേരും.

ഇ. അഹമ്മദിനോടുള്ള ആദരസൂചകമായി കണ്ണൂരിലും മാഹിയിലും ഇന്നു സർവകക്ഷി ഹർത്താൽ ആചരിക്കുകയാണ്.

NO COMMENTS

LEAVE A REPLY