സർക്കാർ ഉദ്യോഗസ്ഥർ മണ്ണിന്റെ മണമറിയണം; കൃഷി നടത്താൻ മുൻകയ്യെടുക്കണം: മന്ത്രി ഇ ചന്ദ്രശേഖരൻ

e chandrasekharan

മന്ത്രിയുടെ ഉപദേശം കേട്ട് സർക്കാർ ഉദ്യോഗസ്ഥർ വിയർത്തു

മണ്ണിന്റെ മണവും വിഷരഹിത പച്ചക്കറിയുടെ മികവും സർക്കാർ ഉദ്യോഗസ്ഥർ മനസിലാക്കുകയും മറ്റുള്ളവരിലേക്കെത്തിക്കുകയും വേണമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ. നാടിന്റെ പച്ചപ്പും വൃത്തിയും വീണ്ടെടുക്കുന്നതിനും ജലസംരക്ഷണം സാധ്യമാക്കുന്നതിനുമായി സർക്കാർ ആരംഭിച്ചിരിക്കുന്ന ഹരിതകേരളം മിഷന്റെ പതാകാവാഹകരായി ജീവനക്കാർ മാറണമെന്നും മന്ത്രി പറഞ്ഞു. മൂവാറ്റുപുഴ സിവിൽ സ്റ്റേഷനിൽ ഹരിതാഭം സമഗ്ര പച്ചക്കറിക്കൃഷി വികസനപദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

NO COMMENTS

LEAVE A REPLY