പഴത്തില്‍ ഒളിപ്പിച്ച് പണം കടത്തി; രണ്ട് പേര്‍ പിടിയില്‍

banana

കരിപ്പൂര്‍ വിമാനത്താവളം വഴി വിദേശ കറന്‍സി കടത്തിയ രണ്ട് പേര്‍ പിടിയില്‍. 46ലക്ഷത്തിന് തുല്യമായ വിദേശ കറന്‍സിയാണ് ഇവര്‍ കടത്തിയത്. കണ്ണൂര്‍ നിര്‍മലഗിരി മല്ലന്നൂര്‍ സ്വദേശി അബ്ദുല്‍ റാസിഖ്, കണ്ണൂര്‍ കോട്ടയംപൊയില്‍ മൂക്കണ്ടി വീട്ടില്‍ കെ. റമീസ് എന്നിവരാണ് പിടിയിലായത്.

നേന്ത്ര പഴത്തില്‍ ഒളിപ്പിച്ചാണ് ഇവര്‍ പണം കടത്തിയത്.ബുധനാഴ്ച പുലര്‍ച്ചെയുള്ള ഇന്‍ഡിഗോ എയറിന്‍െറയും സ്പൈസ് ജെറ്റിന്‍െറയും വിമാനത്തില്‍ ദുബൈയിലേക്ക് പോകാനാണ് ഇരുവരും കരിപ്പൂരിലത്തെിയത്.ഡയറക്ടറേറ്റ് ഓഫ് ഇന്റലിജന്‍സ് സംഘമാണ് പിടികൂടിയത്.

NO COMMENTS

LEAVE A REPLY