രാഷ്ട്രീയ രംഗത്തെ പരിചയക്കുറവാണ് ട്രംപിന്റെ പ്രശ്‌നം: ഇറാൻ പ്രസിഡന്റ്

hassan ruhani

രാഷ്ട്രീയ രംഗത്തെ പരിചയക്കുറവാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രശ്‌നമെന്ന് ഇറാൻ പ്രസിഡന്റ് ഹസ്സൻ റുഹാനി. അനുഭവ സമ്പത്തില്ലാത്ത ഇത്തരം രാഷ്ട്രീയക്കാരാണ് മറ്റ് രാജ്യങ്ങളിൽനിന്നുള്ളവർക്ക് വിസ നിഷേധിക്കുന്നതെന്നും റുഹാനി പറഞ്ഞു.

മറ്റൊരു ലോകത്തുനിന്നെത്തി അവർക്കും മറ്റുള്ളവർക്കും പ്രശ്‌നങ്ങൾ ഉണ്ടാക്കുകയാണ് ഇവരെന്നും അമേരിക്കയുടെ കപടമുഖമാണ് മറ്റ് രാജ്യങ്ങൾക്ക് വിലക്കേർപ്പെടുത്തിയതോടെ പുറത്തുവന്നതെന്നും റുഹാനി വ്യക്തമാക്കി.

ഇറാൻ ഉൾപ്പെടെയുള്ള 7 രാജ്യങ്ങലിൽനിന്നുള്ള പൗരൻമാർക്ക് അമേരിക്കയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി ട്രംപ് നടപടിയെ വിമർശിക്കുകയായിരുന്നു അദ്ദേഹം.

NO COMMENTS

LEAVE A REPLY