ലോ കോളേജ് വിഷയം: കെ മുരളീധരന്‍ ഇന്ന് നിരാഹാരം ആരംഭിക്കും

k muraleedharan

ലോ കോളേജ് പ്രശ്​നത്തിൽ ഉടൻ പരിഹാരമുണ്ടാക്കണമെന്ന്​ ആവശ്യപ്പെട്ട്​ കെ മുരളീധരൻ എംഎൽഎ ഇന്നു മുതൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും. രാവിലെ പത്ത് മണിക്കാണ്​ മുരളീധരൻ നിരാഹാരസമരം ആരംഭിക്കുന്നത്.

പ്രിന്‍സിപ്പല്‍ രാജിവെക്കണം, അക്കാദമി അനധികൃതമായി കൈവശം വച്ചിരിക്കുന്ന സർക്കാർ ഭൂമി ഏറ്റെടുക്കണം, വിദ്യാര്‍ഥികളെ ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ച കേസിൽ പ്രിന്‍സിപ്പലിനെ അറസ്റ്റുചെയ്യണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മുരളീധരന്റെ നിരാഹാര സമരം നടത്തുന്നത്.

അതേസമയം, നിരാഹാരം നടത്തിവന്ന ​ബി.ജെ.പി നേതാവ്​ വി മുരളീധരനെ ആശുപത്രിയിലേക്ക്​ മാറ്റി. പകരം വിവി രാജേഷ്​ ഉപവാസ സമരം ആരംഭിച്ചു.

NO COMMENTS

LEAVE A REPLY