ആഫ്രിക്കൻ ജയിലിൽ നിന്ന് അഞ്ച് മലയാളികളെ മോചിപ്പിക്കും : സുഷമ സ്വരാജ്‌

sushama swaraj

ടോഗോ ജയിലിൽ തടവിൽ കഴിയുന്ന അഞ്ച് മലയാളികളെ മോചിപ്പിക്കാൻ ധാരണയായെന്ന് കേന്ദ്ര സർക്കാർ. ആഫ്രിക്ക രാജ്യമായ ടോഗോയിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ സഹായത്തോടെയാണ് നടപടി. വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

എളമക്കര സ്വദേശി തരുൺ ബാബു, സഹോദരൻ നിധിൻ ബാബു, എടത്തല സ്വദേശിയായ ഷാജി അബ്ദുള്ള കുട്ടി, കലൂർ സ്വദേശികളായ ഗോഡ്വിൻ ആന്റണി, നവീൻ ഗോപി എന്നിവരെയാണ് മോചിപ്പിക്കുന്നത്.

2014 ൽ നൈജീരിയൻ കടലിൽ അകപ്പെട്ടുപോയ ഇവരെ കടൽകൊള്ളക്കാരെ സഹായിച്ചുവെന്ന പേരിൽ ടോഗോ സർക്കാർ വിചാരണ ചെയ്യുകയായിരുന്നു. കപ്പൽ ജീവനക്കാരായിരുന്നു ഇവർ.

NO COMMENTS

LEAVE A REPLY