ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പണിമുടക്ക്

KSRTC

കെ.എസ്.ആര്‍.ടി.സി പണിമുടക്ക് ഒഴിവാക്കാന്‍ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കും.

ശമ്പളവും പെന്‍ഷനും മുഴുവന്‍ തുകയും നല്‍കണമെന്ന ആവശ്യവുമായി യൂണിയനുകള്‍ എത്തിയതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്.  ഇന്ന് രാത്രി 12മണിമുതല്‍ 24മണിക്കൂറാണ് പണിമുടക്ക്. ജനുവരിയിലെ ശമ്പളവും രണ്ട് മാസത്തെ പെന്‍ഷനും മുടങ്ങിയതാണ് പണിമുടക്കിന് കാരണമായത്.

NO COMMENTS

LEAVE A REPLY