ലോ അക്കാദമി സമരം; കളക്ടറുടെ മധ്യസ്ഥതിയിൽ ചർച്ച ഇന്ന്

law academy

ലോ അക്കാദമി ലോ കോളേജിലെ സമരം 23ആം ദിവസത്തിലേക്ക്. പ്രിൻസിപ്പൽ മാറിനിൽക്കാൻ ധാരണയായിട്ടും സമരം അവസാനിക്കാത്ത സാഹചര്യത്തിൽ പ്രശ്‌ന പരിഹാരത്തിനായി ജില്ലാകലക്ടറുടെ മധ്യസ്ഥതയിൽ ചർച്ച നടത്തും. ഇന്ന് വൈകീട്ട് നാലിനാണ് ചർച്ച. സമരക്കാരും വിദ്യാർത്ഥി പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കും. ലോ അക്കാദമി വിഷയത്തിൽ പ്രശ്‌ന പരിഹാരം ആവശ്യപ്പെട്ട് വട്ടിയൂർകാവ് എംഎൽഎയും കോൺഗ്രസ് നേതാവുമായ കെ മുരളീദരൻ നിരാഹാരം ആരംഭിച്ചു.

NO COMMENTS

LEAVE A REPLY