ആ സിനിമ എന്നെ മോഹന്‍ലാലിന്റെ ആരാധകനാക്കി: ലോക് നാഥ് ബഹ്‌റ

loknath behra admires mohanlal

മോഹൻലാലിന്റെ കടുത്ത ആരാധകനാണ് താൻ എന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ.  സംസ്ഥാന സർക്കാരിന്റെ റോഡ് സുരക്ഷ പദ്ധതിയുടെ ഭാഗമായി നടത്തിയ സേവ് അവർ ഫെല്ലോ ട്രാവലറിന്റെ ഉദ്ഘാടന ചടങ്ങിലാണ് ബഹ്‌റ ഇക്കാര്യം പറയുന്നത്.

1987 ൽ എഎസ്പി ട്രെയിനിങ്ങിനായി കേരളത്തിൽ എത്തിയപ്പോഴാണ് ലോക്‌നാഥ്
ബഹ്‌റ ആദ്യമായി മോഹൻാൽ ചിത്രം കാണുന്നത്. ലാലേട്ടൻ തകർത്തഭിനയിച്ച താളവട്ടം എന്ന ചിത്രമായിരുന്നു അത്. അന്നുമുതൽ ലാലേട്ടന്റെ കട്ടഫാനായി മാറി
ബഹ്‌റ. അടുത്തിടെ ഇറങ്ങിയ പുലുമുരുകൻ അടക്കം മോഹൻലാലിന്റെ നിരവധി ചിത്രങ്ങൾ ലോക്‌നാഥ് ബഹ്‌റ കണ്ടിട്ടുണ്ട്.

ലോക്‌നാഥ് ബഹ്‌റയോടൊപ്പം പദ്ധതിയുടെ ബ്രാൻഡ് അമ്പാസിഡറായി മോഹൻലാലും ചടങ്ങിൽ എത്തിയിരുന്നു.

loknath behra admires mohanlal

NO COMMENTS

LEAVE A REPLY