പിങ്ക് പട്രോള്‍ കണ്ണൂരിലും

pink police

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പിങ്ക് പട്രോള്‍ സംവിധാനം കണ്ണൂരിലും. രണ്ട് സ്വിഫ്റ്റ് ഡിസയര്‍ കാറുകളിലായി വനിതാ പൊലീസിന്‍റെ പട്രോളിങ്ങ് 24 മണിക്കൂറും ലഭിക്കുന്നതിനുള്ള സൗകര്യമാണ് ഇപ്പോള്‍ തയ്യാറാക്കിയിട്ടുള്ളത്. കണ്ണൂര്‍ തലശ്ശേരി നഗരങ്ങളിലാണ്  ഈ സേവനം ലഭ്യമാകുക.

22 വനിതാ പൊലീസുകാരാണ് പിങ്ക് പട്രോളിംഗ് സേവന രംഗത്ത് ഉള്ളത്.  ഏതു സമയത്തും നഗരത്തിലെ സ്ത്രീകള്‍ക്ക് സുരക്ഷാസംബന്ധമായ ആവശ്യങ്ങളുണ്ടെങ്കില്‍ 1515 എന്ന നമ്പരില്‍ വിളിക്കാം.

NO COMMENTS

LEAVE A REPLY