അഴിമതി കേസുകളിൽ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നു : വിഎസ്

v s achuthananthan

അഴിമതി കേസുകളിൽ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നുവെന്ന് ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാൻ വിഎസ് അച്യുതാനന്ദൻ. അന്വേഷണം ഊർജ്ജിതപ്പെടുത്താൻ വിദഗ്ധ സംഘത്തെ അടിയന്തിരമായി നിയോഗിക്കണമെന്നും വിഎസ് പറഞ്ഞു.

ടൈറ്റാനിയം കേസിൽ കോടതി ഉത്തരവുണ്ടായിട്ടും അന്വേഷണം നടക്കുന്നില്ല. പാറ്റൂർ ഭൂമി ഇടപാട്, മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസുകളിലും വിജിലൻസ് അന്വേഷണം ക്രിയാത്മകമല്ലെന്നും വിഎസ് കുറ്റപ്പെടുത്തി.

NO COMMENTS

LEAVE A REPLY