രക്ഷപ്പെടാൻ പെരിയാറിൽ ചാടിയ മാല മോഷ്ടാവ് മുങ്ങി മരിച്ചു

drowning

രക്ഷപ്പെടാൻ പെരിയാറിൽ ചാടിയ മാല മോഷണ സംഘത്തിലെ ഒരാൾ മുങ്ങി മരിച്ചു. കുന്നുകര, കാഞ്ഞിരപ്പറമ്പിൽ നിഷാദ്(22) ആണ് മുങ്ങി മരിച്ചത്.

മോഷണത്തിന് ഒപ്പമുണ്ടായിരുന്ന കാഞ്ഞിരപ്പറമ്പിൽ ആഷിഖ് (24) ആലുവ ആശുപത്രിയിൽ ചികിത്സയിലാണ്. രാവിലെ 11 മണിയോടെ തോട്ടക്കാട്ടുകര പെരിയാർ വാലി പരിസരത്ത് ഒ.എസ്.എ കടവിൽ നിന്ന് ഇരുവരും പുഴയിൽ എടുത്ത് ചാടുകയായിരുന്നു.

രാവിലെ 9.30 ഓടെ കോതമംഗലം തലക്കോട് ചെക്‌പോസ്റ്റിനടുത്തു നിന്നാണ് ഇരുവരും മാല പൊട്ടിച്ചത്. വിവരമറിഞ്ഞ് പിന്തുടർന്ന പോലീസ് മാർത്താണ്ഡ വർമ്മ പാലത്തിനടുത്ത് വച്ച് ഇവരെ വളയുകയായിരുന്നു. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ഇരുവരും പുഴയിൽ ചാടി. രക്ഷപ്പെട്ട ആഷിഖ് നിരവധി കേസുകളിൽ പ്രതിയാണ്.

NO COMMENTS

LEAVE A REPLY