തേജ് ബഹാദൂര്‍ അറസ്റ്റിലെന്ന് ഭാര്യ

thej bahadur

സൈന്യത്തിലെ ഭക്ഷണത്തെ കുറിച്ച് പരാതി പറഞ്ഞ സൈനികന്‍ തേജ് ബഹാദൂര്‍ അറസ്റ്റിലെന്ന് ഭാര്യ. തേജ് ബഹൈദൂറിനെ മാനസികമായി പീഡിപ്പിക്കുകയാണെന്നും, വിരമിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണെന്നും ഭാര്യ വെളിപ്പെടുത്തിയിട്ടുണ്ട്.

സൈനികര്‍ക്ക് ലഭിക്കുന്ന ഭക്ഷണത്തിന്റെ ദുരവസ്ഥയെ കുറിച്ചാണ് സൈനികന്‍ കഴി‍ഞ്ഞ മാസം വെളിപ്പെടുത്തിയത്. ഭക്ഷണത്തിന്റേയും മറ്റും ഫോട്ടോയും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയിലൂടെ തേജ് ബഹാദൂര്‍ പുറത്ത് വിട്ടത്.

എന്നാല്‍ വാര്‍ത്ത വൈറലായതിനെ തുടര്‍ന്ന് സൈനികനെ നിയന്ത്രണ രേഖയില്‍ നിന്നും പൂഞ്ചിലെ 29 ആം ബറ്റാലിയന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് അധികൃതര്‍ സ്ഥലം മാറ്റിയിരുന്നു.  എന്നാല്‍ ഇപ്പോള്‍ ഭര്‍ത്താവ് അറസ്റ്റിലാണെന്നാണ് ഭാര്യ ആരോപിക്കുന്നത്. എന്നാല്‍ അധികൃതര്‍ ഈ വാര്‍ത്ത നിഷേധിച്ചു.

NO COMMENTS

LEAVE A REPLY