കട്ടപ്പനയിലെ ഹൃത്വിക് റോഷൻ ഇന്ന് ഒറിജിനൽ ഹൃത്വിക് റോഷനെ കാണും

vishnu unnikrishnan to meet original hrithik roshan today

കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്ന ചിത്രത്തിലൂടെ മലയാളക്കര ഇരുകൈയ്യും നീട്ടി സ്വീകരിച്ച വിഷ്ണു ഉണ്ണികൃഷ്ണന്റെ ഏറെ നാളത്തെ ആഗ്രഹം പൂവണിയുന്നു.

ബോളിവുഡിന്റെ ഒറിജിനൽ ഹൃത്വിക് റോഷനെ കാണണം എന്നായിരുന്നു വിഷ്ണുവിന്റെ ആഗ്രഹം. ഇന്ന് ഹൃത്വിക് റോഷനും സംഘവും കൊച്ചിയിൽ എത്തുന്നു എന്ന വാർത്ത വന്നപ്പോൾ മുതൽ ഈ ഒരു ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു വിഷ്ണു.

താൻ ഹൃത്വിക് റോഷനെ കാണാൻ പോകും എന്ന കാര്യം വിഷ്ണു ഫ്‌ളവേഴ്‌സിൽ സംപ്രേഷണം ചെയ്യുന്ന കോമഡി സൂപ്പർനൈറ്റ് എന്ന പരിപാടിയിലൂടെയാണ് വെളിപ്പെടുത്തിയത്.

യഥാർത്ഥ ഹൃത്വിക് റോഷനെ കണ്ട വിഷ്ണുവിന്റെ പ്രതികരണം എന്തായിരിക്കും ? കാത്തിരുന്ന് കാണാം..

vishnu unnikrishnan to meet original hrithik roshan today

NO COMMENTS

LEAVE A REPLY