22 വർഷമായി ഡ്രെയ്‌നേജിൽ താമസിക്കുന്ന ദമ്പതികൾ

ഡ്രെയ്‌നേജ് എന്നെല്ലാം നമുക്കെല്ലാം അഴുകി, അസഹ്യമായ ഗന്ധം വമിക്കുന്ന ഒന്നാണ്. അവയുടെ സമീപത്തുകൂടി പോകുന്നത് സഹിക്കാനാകാത്ത നമുക്ക് അവയിൽ താമസിക്കുന്ന കാര്യം ചിന്തിക്കാൻ പോലും സാധിക്കില്ല.

എന്നാൽ 22 വർഷമായി ഡ്രെയിനേജിൽ അന്തിയുറങ്ങുന്ന ദമ്പതികളെ പരിചയപ്പെടാം. ഇവർ ഇവിടെ അന്തിയുറങ്ങുക മാത്രമല്ല മറിച്ച് ഇവിടുത്തെ താമസക്കാരും കൂടിയാണ് !!

couple living in drainage for 22 years

കണ്ണ് തള്ളാൻ വരട്ടെ…നാം കരുതുന്ന പോലെ ദുർഗന്ധം വമിക്കുന്ന ഒന്നല്ല ഈ ഡ്രെയിനേജ്. മറിച്ച് ഏതൊരു സാധാരണ വീടും പോലെ വൃത്തിയുള്ള അന്തരീക്ഷവും, അടുക്കളയും, എന്തിന് വൈദ്യുതി വരെയുണ്ട് ഈ ഡ്രെയ്‌നേജ് ഗൃഹത്തിൽ.

couple living in drainage for 22 years

മരിയ-മിഗ്വൽ എന്നീ ദമ്പതികളുടേതാണ് ഈ വീട്. ലഹരിപദാർത്ഥങ്ങൾക്ക് അടിമപ്പെട്ട ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത് കൊളമ്പിയയിലെ മെഡലിനിലാണ്. ലഹരി തങ്ങളുടെ ജീവിതം നശിപ്പിക്കുന്നു എന്ന് തോന്നിതുടങ്ങിപ്പോഴാണ് ഇരുവരും ലഹരിയിൽ നിന്ന് മുക്തമാവാൻ തീരുമാനിച്ചത്. പിന്നീട് ഇരുവരും ഒരുമിച്ച് ജീവിക്കുവാൻ തീരുമാനിച്ചു.

couple living in drainage for 22 years

കൂട്ടുകാരിൽ നിന്നും കുടുംബത്തിൽ നിന്നും ലഭിച്ച പണം കൊണ്ടാണ് ഇരുവരും അവരുടെ ഈ കൊച്ചുലോകം ഒരുക്കിയത്. വീടിന് കാവലായി അവർ തങ്ങളുടെ ജീവന് തുല്യം സ്‌നേഹിക്കുന്ന ബ്ലാക്കി എന്ന നായയും ഉണ്ട്.

couple living in drainage for 22 years

പുറമേ നിന്ന് കാണുന്നവർക്ക് ഇത്തരം വീട്ടിൽ താമസിക്കുന്നത് ദുസ്സഹമായി തോന്നുമെങ്കിലും, മരിയയ്ക്കും മിഗ്വലിനും അവരുടെ ഈ ലോകത്തിൽ നിന്നും മാറണമെന്ന് തീരെ ആഗ്രഹമില്ല….വിശേഷ ദിവസങ്ങളിലും
മറ്റ് ആഘോഷവേളകളിലുമെല്ലാം അവർ തങ്ങളുടെ വീട് അലങ്കരിക്കരിച്ചും, സ്‌നേഹിച്ചും, പരസ്പരം താങ്ങും തണലുമായി ഇരുവരും ഇവിടെ കഴിയുന്നു….

couple living in drainage for 22 years

സന്തോഷത്തോടെ ജീവിക്കാൻ ഇട്ടുമൂടാനുള്ള പണമോ, മണിമാളികയോ, വേണ്ട മറിച്ച് സ്‌നേഹവും ഐക്യവും മാത്രം മതി എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ ദമ്പതികൾ.

couple living in drainage for 22 years

couple living in drainage for 22 years

NO COMMENTS

LEAVE A REPLY