ജിയോയ്ക്ക് ക്ലീൻ ചിറ്റ്; ഹാപ്പി ന്യൂ ഇയർ ഓഫർ തുടരും

jio gets clean chit from TRAI 90 percent users select jio prime

റിലയൻസ് ജിയോയിൽ നിന്നുള്ള സൗജന്യ ഡാറ്റവോയ്‌സ് കോളുകൾക്ക് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ക്ലീൻ ചിറ്റ്. ഏറെ നാളത്തെ വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് റിലയൻസ് ജിയോയ്ക്ക് ഇന്ന് ക്ലീൻ ചിറ്റ് നൽകിയത്. ട്രായിയുടെ ഉത്തരവോടെ ജിയോയിൽ നിന്നുള്ള നിലവിലെ ഹാപ്പി ന്യൂ ഇയർ ഓഫർ എന്ന താരിഫ് പ്ലാൻ 2017 മാർച്ച് 2 വരെ ഉപഭോക്താക്കൾക്ക് ലഭ്യമാകുമെന്ന് സിഎൻബിസിടിവി18 റിപ്പോർട്ട് ചെയ്തു.

ടെലികോം റെഗുലേറ്ററിന്റെ യാതൊരു നിയമങ്ങളും റിലയൻസ് ജിയോയുടെ സൗജന്യ താരിഫ് പ്ലാൻ ലംഘിക്കുന്നില്ലെന്ന് അറ്റോർണി ജനറൽ മുഗുൾ റോഹ്ത്ഗി നേരത്തെ ട്രോയിയെ അറിയിച്ചിരുന്നു. എയർടെൽ, ഐഡിയ എന്നീ സേവനദാതാക്കൾ തൊണ്ണൂറ് ദിവസത്തിന് മുകളിൽ സൗജന്യ സേവനങ്ങൾ ജിയോ നൽകുന്നതിനെതിരെയാണ് പരാതി നൽകിയിരുന്നത്.

എയർടെല്ലിനെ കൂടാതെ ഐഡിയയും പരാതി നൽകിയതോടെ ഇരു പരാതികളും ഫെബ്രുവരിയോന്നിന് വാദം കേൾക്കുവാൻ ടെലിക്കോം തർക്ക പരിഹാര സെൽ തീരുമാനിച്ചത്. രാജ്യത്ത് ഇത്വരെ ലക്ഷക്കണക്കിന് ഉപയോക്താക്കളെയാണ് ചുരുങ്ങിയ സമയം കൊണ്ട് റിലയൻസ് ജിയോ സ്വന്തമാക്കിയത്. ട്രായിയുടെ പക്ഷാപതപരമായ നിലപാടുകളാണ് റിലയൻസ് ജിയോയ്ക്ക് സേവനങ്ങൾ തുടരുവാനുളള അവസ്ഥ ഉണ്ടാക്കിയതെന്ന് എയർടെൽ ആരോപിച്ചു. എയർടെൽ പരാതി നൽകി ഒരുമാസത്തിന് ശേഷമാണ് ഐഡിയ പരാതി നൽകിയതെന്നത് ടെലികോം മേഖലയിൽ ശ്രദ്ധേയമായ വസ്തുതയാണ്.

ജിയോയുടെ പ്രവർത്തനങ്ങൾക്ക് ട്രായി മൂക സാക്ഷിത്യം വഹിക്കുകയാണെന്നും ഐഡിയയുടെ പ്രതിനിധികൾ ആരോപിച്ചു.

NO COMMENTS

LEAVE A REPLY