കെഎസ്ആർടിസി സമരം; അനുകൂലികൾ ബസ് തടയുന്നു

KSRTC

കെഎസ്ആർടിസി നേരിടുന്ന ശമ്പള – പെൻഷൻ പ്രതിസന്ധിയെത്തുടർന്ന് ജീവനക്കാർ നടത്തുന്ന ബസ് സമരം പൂർണ്ണം. മിക്ക കെഎസ്ആർടിസി സ്റ്റാന്റുകളിലും സമരാനുകൂലികൾ ബസ് തടയുന്നു. സമരം ചെയ്യുന്നവരുടെ ബസുകൾ മറ്റ് ബസുകൾ എടുക്കാൻ പറ്റാത്ത തരത്തിലാണ് സ്റ്റാൻറുകളിൽ പാർക്ക് ചെയ്തിരിക്കുന്നത്. ദീർഘദൂര സർവ്വീസുകൾ പോലും സ്റ്റാന്റിൽ കയറിയാൽ തടയുന്ന അവസ്ഥയാണ് ഇപ്പോൾ. ഇത്തരത്തിൽ കോട്ടയം വഴിയുള്ള സർവീസുകൾ ഭൂരിഭാഗവും നിർത്തിവെച്ചു.

NO COMMENTS

LEAVE A REPLY