ലോ അക്കാദമി: വിദ്യാഭ്യാസ മന്ത്രി ഇടപെടണം: ബിനോയ് വിശ്വം

binoy viswam

ലോ അക്കാദമി ലോ കോളേജ് വിഷയത്തിൽ എഡിഎം തലത്തിലുള്ള ചർച്ചയല്ല വേണ്ടതെന്നും വിദ്യാഭ്യാസ മന്ത്രി സമരക്കാരെ ചർച്ചയ്ക്ക് വിളിക്കണമെന്നും സിപിഐ നേതാവ് ബിനോയ് വിശ്വം പറഞ്ഞു.

സമരത്തിന്റെ 24ആം ദിനമായ ഇന്ന് ലോ അക്കാദമി സമരപ്പന്തൽ സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരീക്ഷ അടുക്കുകയാണ് . രക്ഷാകർത്താക്കൾക്കും വിദ്യാർത്ഥികൾക്കും ആശങ്കയുണ്ടെന്നും തീരുമാനങ്ങളിൽ വ്യക്തത വേണമെന്നും ബിനോയ് വിശ്വം പറഞ്ഞു. ലോ അക്കാദമിയിലേത് വിദ്യാഭ്യാസ പ്രശ്‌നമാണ്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസ മന്ത്രിയാണ് ചർച്ച നടത്തേണ്ടതെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY