ക്ഷീര കർഷകർക്ക് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

dairy farm

ക്ഷീരകർഷകർക്ക് ധനസഹായത്തിനായി അപേക്ഷ ക്ഷണിച്ചു. ക്ഷീരവികസന വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിലൂടെ നടപ്പാക്കിയ പദ്ധതികളിലൂടെ ബാങ്ക് വായ്പയെടുത്തു വാങ്ങിയ പശു ചത്തതിനാലും പാൽ ഉത്പാദനം കുറഞ്ഞതിനാലും വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്തവർക്ക് അപേക്ഷിക്കാം.

അപേക്ഷകർ മുമ്പ് ധനസഹായമോ ഇൻഷ്വറൻസ് പരിരക്ഷയോ ലഭിക്കാത്തവ രായിരിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, ബാങ്ക് വായ്പാ പാസ്ബുക്കിന്റെ പകർപ്പ്, വായ്പ തിരിച്ചടയ്ക്കുന്നതിൽ പിഴവ് വരുത്തിയതു മൂലം നിയമനടപടിക്കു വിധേയമാണെന്ന ബാങ്കിൽ നിന്നുള്ള കത്ത് എന്നിവ സമർപ്പിക്കണം. അപേക്ഷ ഫെബ്രുവരി ആറിനകം ക്ഷീരവികസന ഓഫീസിൽ ലഭിച്ചിരിക്കണം.

NO COMMENTS

LEAVE A REPLY