പ്രണാമസന്ധ്യയ്ക്ക് ഇനി ഏതാനും ദിവസങ്ങൾ മാത്രം

pranama sandhya count down begins

മാക്ട ഒരുക്കുന്ന പ്രണാമ സന്ധ്യയ്ക്ക് ഇനി ഏതാനും ദിവസങ്ങൾ മാത്രം ബാക്കി. ഫ്‌ളവേഴ്‌സ് ടിവിയാണ് പരിപാടിയുടെ മീഡിയ പാർട്ട്‌ണേഴ്‌സ്. മലയാള ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്മയായ മാക്ടയുടെ ‘പ്രണാമ സന്ധ്യ’ ഫെബ്രുവരി അഞ്ചിന് നടക്കും. ചടങ്ങിൽ മാക്ടയുടെ പ്രഥമ ലെജന്റ് ഓണർ പുരസ്‌കാരം എംടി വാസുദേവൻനായർക്ക് സമർപ്പിക്കും.

എറണാകുളം ഗോകുലം കൺവെൻഷൻ സെന്ററിൽ വൈകിട്ട് ആറ് മണിക്കാണ് പരിപാടി. മാഹൻലാലും മമ്മൂട്ടിയും അടക്കം മലയാളസിനിമാ രംഗത്തെ അഭിനേതാക്കളും ,ചലച്ചിത്ര രംഗത്തെ സാങ്കേതിക പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും.

ബിച്ചു തിരുമല, ഐവി ശശി, അരോമ മണി, ശ്യാം, ത്യാഗരാജൻ മാസ്റ്റർ, നടരാജൻ, രാധാകൃഷ്ണൻ, പത്മനാഭൻ എന്നിവർക്ക് ഗുരുപൂജ സമർപ്പണവും, കഴിഞ്ഞ വർഷത്തെ ദേശീയസംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളെ ആദരിക്കുന്ന ചടങ്ങും ഒപ്പം നടക്കും. പഠനത്തിൽ ഉന്നത വിജയം നേടിയ മാക്ട അംഗങ്ങളുടെ മക്കൾക്കുള്ള മെഡലുകളും ചടങ്ങിൽ വിതരണം ചെയ്യും.

NO COMMENTS

LEAVE A REPLY