ടിയാൻ ചിത്രീകരണം പൂർത്തിയാക്കി; 2017 പകുതിയോടെ ചിത്രം തിയറ്ററുകളിൽ എത്തും

Tiyaan shooting over film to be released by mid 2017

അമർ അക്ബർ അന്തോണി എന്ന സൂപ്പർഹിറ്റ് കോമഡി ചിത്രത്തിന് ശേഷം താരസഹോദരങ്ങളായ പ്രിത്വിരാജും ഇന്ദ്രജിത്തും ഒന്നിക്കുന്ന ചിത്രമാണ് ടിയാൻ. 7 മാസക്കാലം നീണ്ടുനിന്ന ഷൂട്ടിങ്ങ് പൂർത്തീകരിച്ചതായി ഇന്ദ്രജിത് സുകുമാരനാണ് തന്റെ ഫെയ്‌സബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. അത്ര ദിവസം ഒപ്പം നിന്ന ക്രൂവിനോട് യാത്ര പറയുന്നതിൽ തനിക്ക് സങ്കടമുണ്ടെന്നും, മലയാള സിനിമയിൽ ഇതുവരെ ഇറങ്ങിയ ബ്രഹ്മാണ്ഡചിത്രങ്ങളിൽ ഒന്നായിരിക്കും ടിയാൻ എന്നും ഇന്ദ്രജിത് പറയുന്നു.

മുരളി ഗോപി തിരക്കഥ രചിച്ച് ജിയൻ കൃഷ്ണകുമാർ സംവിധാനം ചെയ്ത ചിത്രം 2017 പകുതിയോടെ തിയറ്ററുകളിൽ എത്തും. ഹനീഫ് മുഹമ്മദാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Tiyaan shooting over film to be released by mid 2017

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews