നാൽപ്പത് ആമ്പുലൻസുകൾ സംഭാവന ചെയ്ത് വി ഗാർഡ്

0
171
v guard

വി-ഗാർഡ് രാജ്യത്തിന് നാൽപ്പത് ആമ്പുലൻസുകൾ സംഭാവന ചെയ്യും. വി ഗാർഡ് അവരുടെ പ്രവർത്തനം നാൽപ്പത് വർഷം പൂർത്തിയാക്കിയതിന്റെ പശ്ചാത്തലത്തിൽ നടത്തുന്ന പരിപാടികളുടെ ഭാഗമായാണ് ആമ്പുലൻസുകൾ നൽകുന്നത്. കുറഞ്ഞത് ഒരു സംസ്ഥാനത്തിന് ഒരു ആമ്പുലൻസ് എങ്കിലും ലഭിക്കുന്ന തരത്തിലായിരിക്കും വിതരണം ചെയ്യുന്നത്.

ചുരുങ്ങിയ കാലംകൊണ്ട് കരസ്ഥമാക്കിയ വിജയങ്ങളൊക്കെയും തങ്ങളെ സംബന്ധിച്ച് ആഹ്ലാദകരമാണെന്ന് ആംബുലൻസ് വിതരണ പ്രഖ്യാപനത്തിനിടെ വി ഗാർഡ് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു.

1977ൽ ആണ് വി-ഗാർഡ് വ്യാവസായിക മേഖലയിൽ ജൈത്രയാത്ര ആരംഭിച്ചത്. സ്റ്റെബിലൈസറുകൾ നിർമ്മിക്കുന്ന ചെറിയൊരു യൂണിറ്റായി കൊച്ചിയിൽ നിന്ന് വെറും ഒരു ലക്ഷം രൂപ മുതൽ മുടക്കിൽ പ്രവർത്തനം ആരംഭിച്ച വി ഗാർഡിന് ഇന്ന് ഇന്ത്യയിലെമ്പാടും 2000 കോടി രൂപ വിറ്റുവരവുണ്ട്.

NO COMMENTS

LEAVE A REPLY